തന്റെ ഫോട്ടോകളില്‍ യാതൊരു തരത്തിലുമുള്ള എഡിറ്റിംഗ് അനുവദിക്കാത്താളാണ് വിദ്യാ ബാലനെന്ന് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി പറഞ്ഞു. മിഡ് ഡേ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഡബൂ രത്നാനി ഇക്കാര്യം വ്യകതമാക്കിയത്. താന്‍ എന്തായിരിക്കുന്നോ അതില്‍ മാറ്റം വരുത്താന്‍ വിദ്യ ആഗ്രഹിക്കാറില്ല.